ന്യൂഡൽഹി∙ മുസ്‌ലിം ജനസംഖ്യയിലുണ്ടാകുന്ന വർധനവ് ആപത്കരമാണെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം മുസ്‌ലിം ജനസംഖ്യയിലെ ഈ വളർച്ച അപകടകരമാണ്. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്നും നിയമനിർമാണം നടത്തണമെന്നും ആദിത്യനാഥും സാക്ഷി മഹാരാജും ആവശ്യപ്പെട്ടു.

ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാർ നടപടിയെടുക്കണം. നാം രണ്ട്, നമുക്ക് രണ്ട് എന്ന മുദ്രാവാക്യം എല്ലാ സമുദായങ്ങളിലും ഉള്ളവർക്ക് ബാധകമാക്കണമെന്നും ആദിത്യനാഥ് പറഞ്ഞു. മുസ്‌ലിം ജനസംഖ്യ ഇതുപോലെ വർധിക്കുകയാണെങ്കിൽ അത് ജനസംഖ്യ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. 1947ലെ ഇന്ത്യ വിഭജനം പോലെയോ 1990 ലെ കശ്മീർ കുടിയേറ്റം പോലെയോ ഒന്നിനും ഇടയായേക്കും – ആദിത്യനാഥ് പറഞ്ഞു.

മുസ്‌ലിം മതനേതാക്കൾക്ക് വലിയൊരു മനസ് ആവശ്യമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കരുതെന്ന നിർദേശം പുറപ്പെടുവിക്കുന്ന ഇവർക്ക് രാജ്യത്തോടുള്ള പ്രതിബദ്ധത എത്രമാത്രമാണെന്ന് വ്യക്തമാണെന്നും ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞു. നേരത്തെ ഹിന്ദു ജനസംഖ്യ വർധിപ്പിക്കുന്നതിനായി ഹിന്ദു സ്ത്രീകളോട് നാലു മക്കളെ പ്രസവിക്കണമെന്ന് സാക്ഷി മഹാരാജ് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here