തിരുവനന്തപുരം: എസ്എസ്എല്‍സി 2020 പരീക്ഷയില്‍ 98.82 ശതമാനം വിജയം. 4.2 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 4,17,101 പേരാണ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.71 ശതമാനം കൂടുതൽ പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി . 41906 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ഉള്ളത്.

കഴിഞ്ഞ വര്‍ഷം ഇത് 37,304 ആയിരുന്നു. 4572 കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം അധികമായി എ പ്ലസ് നേടിയത്.1770 വിദ്യര്‍ഥികളാണ് പ്രൈവറ്റ് പരീക്ഷയെഴുതിയത്. വിജയ ശതമാനം 1356. വിജയ ശതമാനം 76.61.

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല പത്തനംതിട്ടയാണ്. 99.71 ശതമാനം. ഏറ്റവും കുറവ് വയനാട്, 95.04 ശതമാനം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യഭ്യാസ ജില്ല കുട്ടനാടാണ്. 100 ശതമാനമാണ് വിജയശതമാനം. എറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്‌

www.prd.kerala.gov.in, http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here