തിരുവനന്തപുരം: രണ്ട്​​ കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​ത സംസ്​ഥാനത്ത്​ ഇന്ന്​ 488 പേർക്കുകൂടി രോഗം സ്​ഥിരീകരിച്ചു. സമ്പർക്കം മുലം 234 പേർക്കാണ്​ രോഗമുണ്ടായത്​​. രോഗം സ്​ഥിരീകരിച്ചവരിൽ 167 പേർ വിദേശത്തു നിന്നും 76 പേർ ഇതര സംസ്​ഥാനത്തു നിന്നും വന്നവരാണ്​. 143 പേർക്ക്​ രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യപ്രവർത്തകർ-2, ഐ.ടി.ബി.പി 2, ബി.എസ്​.എഫ്​ 2, ബി.എസ്​.സി 4. ലക്ഷണങ്ങളുള്ള 570 പേ​രെ ഇന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. 16 സ്​ഥലങ്ങളെ കൂടി പുതിയതായി ഹോട്​​സ്​പോട്ടുകളിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്​ഥാനത്ത്​ ആകെ 195 ഹോട്​സ്​പോട്ടുകളായി.

പത്തനംതിട്ടയിൽ 54ൽ 25ഉം എറണാകുളത്ത്​ 47ൽ 30ഉം സമ്പർക്കത്തിലൂടെയാണ്​ രോഗമുണ്ടായിരിക്കുന്നത്​. മലപ്പുറം ജില്ലയിൽ സ്​ഥിരീകരിച്ച 51 രോഗികളിൽ 27ഉം സമ്പർക്കത്തിലൂടെയാണ്​. വളരെ വേഗത്തിൽ രോഗം വ്യാപിക്കുന്ന തിരുവനന്തപുരത്തും മലപ്പുറത്തും ഗുരുതര സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു​.

കഴിഞ്ഞ ദിവസങ്ങളിലായി മരിച്ച തൃശൂർ അരിമ്പൂർ സ്വദേശിനി വത്സല​(63), പെരുമ്പാവൂർ പുല്ലുവഴി സ്വദേശി പി.കെ ബാലകൃഷ്​ണൻ എന്നിവർ​ കോവിഡ്​ ബാധിച്ചിരുന്നുവെന്ന്​ ഇന്ന്​ സ്ഥിരീകരിച്ചു.

ജില്ല തിരിച്ചുള്ള കണക്കുകൾ:

തിരുവനന്തപുരം-69 (സമ്പര്‍ക്കം 46)
പത്തനംതിട്ട 54 (സമ്പര്‍ക്കം 25 പേര്‍ക്ക്)
കൊല്ലം-18 (സമ്പർക്കം 7, ഉറവിടം അറിയാത്തത്​ 2),
കോട്ടയം-15-( സമ്പർക്കം-4)
ഇടുക്കി-5
ആലപ്പുഴ 87 (സമ്പര്‍ക്കം-51),
എറണാകുളം-47(സമ്പർക്കം 30, ഉറവിടം അറിയാത്തത് ​5 ),
തൃശൂർ-29
പാലക്കാട്- 48,
മലപ്പുറം-51(സമ്പർക്കം 27)
കോഴിക്കോട്​-17 (8 സമ്പർക്കം)
വയനാട്​-11
കണ്ണൂർ-19
കാസർകോട്​-18(സമ്പർക്കം-7, ഉറവിടം അറിയാത്തത്​ 2)

3694 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 570 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 233809 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 6449 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 73768 സാമ്പിളുകള്‍ ശേഖരിച്ചു. 66636 സാമ്പിളുകള്‍ നെഗറ്റീവായി.

തിരുവനന്തപുരം ആറ്, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം ആറ്, ഇടുക്കി നാല്, എറണാകുളം മൂന്ന്, തൃശ്ശൂര്‍ 17, പാലക്കാട് ഏഴ്, മലപ്പുറം 15, കോഴിക്കോട് നാല്, കണ്ണൂർ ഒന്ന് 1 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തിനേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

 

LEAVE A REPLY

Please enter your comment!
Please enter your name here