കറുത്ത് ഇടതൂർന്ന മുട്ടറ്റം നീളമുള്ള തലമുടി ആഗ്രഹിക്കാത്ത പെൺകുട്ടികൾ വിരളമാണ്. ശ്രദ്ധയോടു കൂടി പരിപാലിച്ചാൽ സുന്ദരമായ കാർകൂന്തൽ നിങ്ങൾക്കും സ്വന്തമാക്കാം. മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ആഴ്ച്ചയിലൊരിക്കൽ ഹെയർ സ്പാ ചെയ്യുന്നത് നല്ലതാണ്. ഹെയർ സ്പാ എന്ന് കേട്ടപ്പോൾ തന്നെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവുക ബ്യൂട്ടിപാർലറിൽ പോകുന്നതും ഒരുപാട് കാശ് ചിലവാകുന്നതുമൊക്കെയായിരിക്കും അല്ലേ? എന്നാൽ ഇതങ്ങനെയല്ല, ഒരു സൈഡ് എഫക്സും ഇല്ലാതെ വീട്ടിൽ തന്നെ ഹെയർ സ്പാ ലളിതമായി ചെയ്യാവുന്നതാണ്. അതെങ്ങനാണെന്ന് നമുക്ക് നോക്കാം.

ഓയിൽ മസാജ്
ഏതൊരു സ്പായുടെയും ആദ്യത്തെ സ്റ്റെപ്പ് ഓയിൽ മസാജാണ്. വെളിച്ചെണ്ണ, ഒലിവ് എണ്ണ,അൽമോണ്ട് ഓയിൽ എന്നിവയിൽ ഏതെങ്കിലും ചെറുചൂടോടെ മുടി ഓരോ ചെറിയ ഭാഗമായെടുത്തു തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. തലയോട്ടിയിൽ എണ്ണ തേച്ച് വൃത്താകൃതിയിൽ സാവധാനം മസ്സാജ് ചെയ്യുക. ഇത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂട്ടും അതുവഴി മുടിയുടെ വളർച്ചയ്ക്ക് ഗുണകരവുമാണ്.

സ്റ്റീം
അടുത്തതായി തലയിൽ ആവി പിടിക്കാം. ഇതിനായി ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഒരു കട്ടിയുള്ള ടവൽ അതിൽ മുക്കി പിഴിഞ്ഞെടുക്കുക. ശേഷം ഈ ടവൽ തലയിൽ പൊതിഞ്ഞു വയ്ക്കുക. 15 മിനിട്ടിനു ശേഷം ഇത് മാറ്റാവുന്നതാണ്. ആവി പിടിക്കുമ്പോൾ തലയോട്ടിയിലെ സുഷിരങ്ങൾ തുറക്കുകയും, എണ്ണയിലെ പോഷകങ്ങൾ ആഗിരണം ചെയ്യുകയും ചെയ്യുന്നു.

ഹെയർപാക്ക്
മുടിയുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഹെയർ പാക്കിടുന്നത്. നിങ്ങളുടെ മുടിക്ക് അനുയോജ്യമായ ഹെയർപ്പാക്ക് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. അല്ലെങ്കിൽ കറ്റാർവാഴയുടെ ജെല്ലും, മുട്ടയുടെ വെള്ളയും, ഒരു ദിവസം കുതിർത്തു വെച്ചിരുന്ന ഉലുവയും, ചെറിയ ഉള്ളിയും, നെല്ലിക്കാപൊടിയും ചേർത്ത് പേസ്റ്റാക്കി മുടിയിൽ പാക്കായിടുന്നതും നല്ലതാണ്. അരമണിക്കൂർ നേരം ഷവർ കാപ്പ് ഉപയോഗിച്ച് മുടി മൂടിവയ്ക്കുക. ശേഷം സൽഫർ ഫ്രീ ഷാംപൂ കൊണ്ട് മുടി കഴുകുക. മുടിക്ക് യോജിച്ച കണ്ടിഷണർ കൂടി അപ്ലൈ ചെയ്യണം. ഇങ്ങനെ ആഴ്ചയിലൊരിക്കൽ ചെയ്താൽ മുടി പെട്ടെന്ന് വളരുമെന്ന് മാത്രമല്ല, താരനും, മുടിയുടെ അറ്രം പിളരുന്നതും പൂർണമായും ഒഴിവാക്കാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here