മഞ്ചേശ്വരം: പൈവളിഗെ ബായാറിൽ കുടുംബത്തിലെ നാലുപേരെ യുവാവ്​ വെട്ടിക്കൊന്നു. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.


ബായാർ സുധംബളയിലെ ഉദയൻ (40) ആണ്​ പിടിയിലായത്​. ഇയാളുടെ മാതാവിൻെറ മൂന്ന്​ സഹോദരൻമാരെയും ഒരു സഹോദരിയെയുമാണ്​ കൊലപ്പെടുത്തിയത്​. തിങ്കളാഴ്​ച രാത്രി 7.30നാണ്​ സംഭവം.

പ്രതിക്ക്​ മാനസിക അസ്വാസ്​ഥ്യം ഉള്ളതായി നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ്​​ കാസർകോട്​ ഡിവൈ.എസ്​.പി ബാലകൃഷ്​ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ്​ സ്​ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here