vsന്യൂഡല്‍ഹി:ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടും അധികാരത്തില്‍ എത്തുക എന്നത് ബാലികേറാമലയെന്ന് സി.പി.എം. കേരളത്തില്‍ അധികാരം തിരിച്ച് പിടിക്കുന്നതിനായി ജനകീയനായ വി.എസ് അച്യുതാനന്ദനെ തന്നെ  മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂടി.

പിണറായിയെ മുന്നില്‍ നിര്‍ത്തി പട നയിച്ചാല്‍ കേരളത്തില്‍ പച്ച തോടില്ലെന്നും അധികാരത്തില്‍ തിരിച്ചെത്താനായില്ലെങ്കില്‍ സി.പി.എം തകരുമെന്നും മനസിലാക്കിയതിനാല്‍ എന്തു വിലകൊടുത്തും അധികാരം തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ് സി.പി.എം. സിപിഎം  കേരള ഘടകത്തിന്റെ എതിര്‍പ്പ് മറികടക്കാന്‍ പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം സൃഷ്ടിച്ച് പിണറായിക്ക് നല്‍കാമെന്നുള്ള നിര്‍ദ്ദേശമാണ് സിപിഎം കേന്ദ്ര നേതാക്കള്‍ക്കിടയില്‍ ഉരുത്തിരിയുന്നത്.ഇനി കേരള ഘടകം എതിര്‍ത്താലും സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള പരമാധികാരകേന്ദ്രം കേന്ദ്രകമ്മിറ്റിക്കായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ് നടപ്പാക്കപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here