തിരുവനന്തപുരം ∙ കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എസ്പിമാരായ കെ.ഇ. ബൈജു (വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം), ബി. കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍, തിരുവനന്തപുരം), ഡിവൈഎസ്പിമാരായ സി.ഡി. ശ്രീനിവാസന്‍ (നര്‍ക്കോട്ടിക് സെല്‍, പാലക്കാട്), ഗിരീഷ് പി. സാരഥി (സി ബ്രാഞ്ച്, കോട്ടയം), കെ.എം. ദേവസ്യ (ഡിവൈഎസ്പി, ആലത്തൂര്‍), കെ.ഇ. പ്രേമചന്ദ്രന്‍ (സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച്, കണ്ണൂര്‍), ജി. ജോണ്‍സൺ (വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, കോഴിക്കോട്) എന്നിവരാണ് മെഡലിന് അര്‍ഹരായത്. എൻഐഎയിൽ നിന്ന് അഡീഷനൽ എസ്പി: എ.പി. ഷൗക്കത്തലി ഡെപ്യൂട്ടി എസ്പി: സി. രാധാകൃഷ്ണ പിള്ള എന്നിവരും മെഡലിന് അർഹരായി.

LEAVE A REPLY

Please enter your comment!
Please enter your name here