തിരുവനന്തപുരം: നികുതി ഘടനയില്‍ ഒരു വലിയ മാറ്റത്തിന് വഴി തുറക്കുന്ന ചരക്ക് സേവന നികുതി (ജി എസ് ടി) യുടെ കരട് നടപടിക്രമങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം
പുറത്തിറക്കി. റവന്യു വകുപ്പിന്റെ http://dor.gov.in/SCGST/ എന്ന വെബ്സൈറ്റില്‍ ഇവ ലഭ്യമാണ്. ജി എസ് ടി നടപ്പാക്കുന്ന രീതികളെകുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും നികുതി സംവിധാനവുമായി നേരിട്ട് ബന്ധമുള്ള വ്യവസായികള്‍, മറ്റ് തല്പര്യ സംഘടനകള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പൊതുജങ്ങള്‍ക്ക്  ചരക്ക് സേവന നികുതിയെക്കുറിച്ചുള്ള ആഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താനുള്ള സൌകര്യം MyGov.in വെബ്സൈറ്റില്‍ ലഭ്യമാണ്.
ജി എസ് ടി സംവിധാനം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ  ഭേദഗതി ബില്‍ അടുത്തിടെ ലോകസഭ പാസാക്കിയിരുന്നു. രാജ്യ സഭയില്‍ കൂടി പാസാക്കുന്നതോടുകൂടി അടുത്ത സാമ്പത്തിക വര്‍ഷം തന്നെ പുതിയ നികുതി നിലവില്‍ വരും.
സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെ ഒരു ജോയിന്റ് വര്‍ക്കിങ്ങ് ഗ്രൂപ്പാണ് ജി എസ് ടി നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഭരണഘടാ ഭേദഗതി ബില്‍ തയ്യാറാക്കിയത്. നികുതി ഘടന കൂടുതല്‍ ലളിതവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം. നികുതിക്ക് മേല്‍ നികുതി എന്ന ഇന്നത്തെ അവസ്ഥ ഇല്ലാതാക്കി രാജ്യത്തൊട്ടാകെ എകീകൃത നികുതി നിരക്ക് നടപ്പാക്കുകയാണ് ജി എസ് ടിയുടെ ലക്ഷ്യം.
—-

LEAVE A REPLY

Please enter your comment!
Please enter your name here