രാജേഷ് തില്ലെങ്കരി 

തിരുവനന്തപുരം : നിയമസഭാ സ്പീക്കർ കെ ശിവരാമകൃഷ്ണനെതിരെ  ബി ജെ പി അധ്യക്ഷൻ ഗുരുതരമായ ആരോപണവുമായി രംഗത്ത്. സ്വർണക്കേസിലെ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്പീക്കർ ശിവരാമകൃഷ്ണൻ സ്വീകരിച്ചതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
ചിലമന്ത്രിമാരും സ്വർണക്കേസിലെ പ്രതികളെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പലവിധ ഊഹാപോഹങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. എന്നാൽ പേരുകൾ പുറത്തുവിടാൻ ആരും തയ്യാറായിരുന്നില്ല. ഉന്നതന്റെ പേരുകൾ വെളിപ്പെടുത്തിയാൽ കേരളം ഞെട്ടുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ദൈവത്തിന്റെ നാമധാരിയാണ് പ്രമുഖനെന്നുള്ള പ്രതികരണം ബി ജെ പി നേതാക്കൾ തന്നെ പുറത്തുവിട്ടിരുന്നു.
കോടതിയിൽ കസ്റ്റംസ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും ഭരണഘടനാ ചുമതലയുള്ളയാളാണ് പ്രമുഖനെന്നുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബി ജെ പി വമ്പിച്ച മുന്നേറ്റം നടത്തും. നിരവധി പഞ്ചായത്തുകളിലും നഗരസഭകളിലും ഭരണത്തിലെത്തും,
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കഴിഞ്ഞ തവണമൽസരിച്ചതിലും അയ്യായിരം സീറ്റുകളിൽ ഇത്തവണ അധികം മൽസരിക്കുന്നുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചു.


 

LEAVE A REPLY

Please enter your comment!
Please enter your name here