ദുബായ് : പ്രതിരോധകുത്തിവെപ്പുകളിലൂടെ ഒരുവർഷത്തിനുള്ളിൽ യു എ ഇ സാധാരണ നിലയിലാകുമെന്ന് സർവേ. ഗവ് (YouGov) നടത്തിയ ജി 42 ഹെൽത്ത് കെയറിന്റെ 15 ദിവസത്തെ ഓൺലൈൻ സർവേ റിപ്പോർട്ടാണിത്.

ഈവർഷം ആദ്യപാദത്തിൽ ജനസംഖ്യയുടെ പകുതിയോളം പേർക്കും പ്രതിരോധകുത്തിവെപ്പ് നൽകാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
സർവേയിൽ പങ്കെടുത്ത ഏഴു ശതമാനംപേർ വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഒരു മാസത്തിനുള്ളിൽ എല്ലാം സാധാരണ നിലയിലാകുമെന്ന് വിലയിരുത്തി.

സർവേയിൽ പങ്കെടുത്ത 76 ശതമാനം യു.എ.ഇ. താമസക്കാരും ഈ വർഷത്തോടെ ജീവിതം സാധാരണനിലയിലാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here