എന്ത് പിജിയും പിഎച്ച്ഡിയും? ഞങ്ങളൊക്കെ മഹാന്മാരായത് സ്‌കൂളില്‍ പോയിട്ടാണോ? താലിബാന്‍ വിദ്യാഭ്യാസമന്ത്രിയുടെ ചോദ്യമാണിത്. ഉന്നതി വിദ്യാഭ്യാസത്തിന് വലിയ പ്രസക്തിയിയ്യെന്ന് പറയുന്ന വിദ്യാഭ്യാസമന്ത്രിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഞങ്ങളൊക്കെ മഹാന്മാരായത് സ്‌കൂളില്‍ പോയിട്ടാണോയെന്നാണ് വിദ്യാഭ്യാസമന്ത്രി ഷെയ്ഖ് മൊല്‍വി നൂറുല്ലാ മുനീറിന്റെ ചേദ്യം.

അധികാരത്തിലുള്ള മുല്ലകള്‍ക്കും താലിബാനികള്‍ക്കും പിഎച്ച്ഡി, എംഎയും പോയിട്ട് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ലെങ്കിലും ഇവരെല്ലാം മഹാന്‍മാരാണെന്നും നൂറുല്ലാ മുനീര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിന് പ്രസക്തിയില്ലെന്ന് ഉറപ്പുള്ളതുപോലെ തന്നെ സ്‌കൂളില്‍ പോകാത്ത തങ്ങളൊക്കെ മഹാന്മാരാണെന്ന കാര്യത്തിലും വിദ്യാഭ്യാസമന്ത്രിക്ക് യാതൊരു സംശയവുമില്ല.

വിദ്യാഭ്യാസമന്ത്രി ഷെയ്ഖ് മൊല്‍വി നൂറുല്ലാ മുനീര്‍ സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കടുത്ത പ്രതിഷേധമാണ് ഈ പരാമര്‍ശത്തിനെതിരെ ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here