കാപിറ്റോള്‍ ആക്രമണവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന കലാപകാരികളെ പിന്തുണച്ച് കൊണ്ട് സെപ്റ്റംബര്‍ 18ന് വലതുപക്ഷ അനുഭാവികള്‍ സംഘടിപ്പിക്കുന്ന റാലിയില്‍ അക്രമസംഭവങ്ങളുണ്ടായേക്കാമെന്ന് സംശയിക്കുന്നതായി മുന്‍ എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ്രൂ മക്കേബ്. ‘ജസ്റ്റിസ് ഫോര്‍ ജെ 6’ എന്ന പേരിലാണ് തീവ്ര വലതുപക്ഷ അനുഭാവികളുടെ സംഘടന റാലി നടത്തുന്നത്.

റാലി നിയമപാലകര്‍ ഗൗരവത്തോടെ കാണണമെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആന്‍ഡ്രൂ മക്കേബ് പറഞ്ഞു. അതേസമയം റാലി സംബന്ധിച്ച് അധികൃതര്‍ നിയമപാലകര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ കാലാവസ്ഥ അനുകൂലമല്ലാത്തത് അക്രമസംഭവങ്ങള്‍ ഉണ്ടായേക്കുമോയെന്ന ഭയാശങ്കകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here