ബ്രിട്ടനില്‍ ജീവിക്കുന്ന ടാന്‍സാനിയന്‍ എഴുത്തുകാരന്‍ അബ്ദുള്‍റസാക്ക് ഗുര്‍നയുടെ ദി ലാസ്റ്റ് ഗിഫ്റ്റ് എന്ന നോവലാണ് സ്‌റ്റോറിടെലിലുള്ളത്

കൊച്ചി: നൊബേല്‍ സമ്മാനങ്ങള്‍ പല വിഭാഗത്തിലുമുണ്ടെങ്കിലും മലയാളിക്ക് സാഹിത്യത്തിലെ നൊബേല്‍ ആര്‍ക്കെന്നറിയാനാണ് കൂടുതല്‍ താല്‍പ്പര്യം. കഴിഞ്ഞ ദിവസം ഇത്തവണത്തെ സാഹിത്യ നൊബേല്‍ ജേതാവിന്റെ പേരു പ്രഖ്യാപിച്ചപ്പോള്‍ ആ എഴുത്തുകാരന്റെ പേര് പരിചിതമായവര്‍ പക്ഷേ ഏറെയില്ലായിരുന്നു. പിന്നെ വേണ്ട അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളവര്‍. എന്തായാലും ഒരേ സമയം ആമസോണ്‍ സൈറ്റും നൊബേല്‍ പ്രഖ്യാപന സൈറ്റും തുറന്നു വെച്ച് ഓര്‍ഡര്‍ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കാത്തിരുന്നു പലരും.

എന്നാല്‍ മലയാളികള്‍ക്കിടയിലും ഏറെ ജനപ്രീതി നേടിക്കഴിഞ്ഞ ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെലില്‍ ഇത്തവണത്തെ സാഹിത്യ നൊബേല്‍ ജേതാവായ അബ്ദുള്‍റസാക്ക് ഗുര്‍നയുടെ ദി ലാസ്റ്റ് ഗിഫ്റ്റ് എന്ന നോവലിന്റെ ഓഡിയോ ബുക് 2011 മുതല്‍ തന്നെ ലഭ്യമാണ്. ഡിമാന്‍ഡ് കൂടുന്നതിനാല്‍ നൊബേല്‍ ജേതാവിന്റെ പുസ്തകങ്ങള്‍ക്ക് ഇ-കോമേഴ്‌സ് സൈറ്റുകള്‍ പലപ്പോഴും പെട്ടെന്ന് കുത്തനെ വില കൂട്ടാറുണ്ട്. എന്നാല്‍ സ്റ്റോറിടെല്‍ വരിസംഖ്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പായതിനാല്‍ ആ പ്രശ്‌നമില്ലെന്ന ആകര്‍ഷണവുമുണ്ട്.

ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് നാടകപ്രവര്‍ത്തകനും വോയ്‌സ് ഓവര്‍ ആക്റ്ററുമായ ലിന്‍ഡാം ഗ്രിഗറിയാണ് സ്റ്റോറിടെലില്‍ ദി ലാസ്റ്റ് ഗിഫ്റ്റ് വായിച്ചിരിക്കുന്നത്. ദി ലാസ്റ്റ് ഗിഫ്റ്റിന്റെ ഓഡിയോ ബുക്കിലേയ്ക്കുള്ള ലിങ്ക്: www.storytel.com/in/en/books/57469-The-Last-Gift


സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here