കോവിഡ് പാന്‍ഡമിക്കിനെ അതിജീവിച്ച് ദുബായ് എക്‌സ്‌പോയില്‍ വിജയകരമായി പ്രവര്‍ത്തിച്ച് ഇന്ത്യന്‍ പവലിയന്‍. എക്‌സ്‌പോ ആരംഭിച്ച് ഇതുവരെ രണ്ടു ലക്ഷത്തിലധികം ആളുകള്‍ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചതായി ഇന്ത്യന്‍ എംബസ്സി വ്യക്തമാക്കി. വരുന്ന മാസങ്ങളിലും സന്ദര്‍ശകരുടെ എണ്ണം ഇതുപോലെ തുടരുകയാണെങ്കില്‍ അത് പവലിയനില്‍ പങ്കെടുക്കുന്ന സംരഭകര്‍ക്ക് വലിയ സഹായകമാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ ഡോ. അമന്‍ പുരി പറഞ്ഞു.

വാണിജ്യ സാംസ്‌കാരിക സംരംഭങ്ങള്‍ക്ക് കരുത്തുപകരാന്‍ ദുബായ് എക്‌സ്‌പോ ഏറെ അവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഡോ. അമന്‍ പുരി പറഞ്ഞു. ദുബായ് എക്സ്പോ വഴി നിരവധി സ്ഥാപനങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് ഇന്ത്യയിലേക്ക് 3500 കോടി രൂപയുടെ നിക്ഷേപം നിലവില്‍ വാഗ്ദ്ദാനം ചെയ്തുകഴിഞ്ഞതായി ഡോ.പുരി അറിയിച്ചു.

ഇന്ത്യയുടെ സാംസ്‌കാരിക പ്രത്യേകതകളായ ഉത്സവങ്ങള്‍, കലകള്‍, കരകൗശലവിഭാഗങ്ങള്‍, ശാസ്ത്രസാങ്കേതിക വിഭാഗം, ഭക്ഷണം, വിനോദസഞ്ചാരം അടക്കമുള്ള വിവിധ വിഷയങ്ങളാണ് പവലിയനില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഒരുക്കിയിട്ടുള്ളത്. നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ ഇന്ത്യന്‍ പവലിയിനില്‍ സംഘാടകര്‍ നടത്തിയിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here