ജിദ്ദ: സൗദിയിൽ കോവിഡ്​ രണ്ട്​ ഡോസ്​ വാക്​സിനെടുത്ത്​ എട്ട്​ മാസമോ അതിൽ കൂടുതലോ ആയ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും​ ബൂസ്​റ്റർ ഡോസ്​ നിർബന്ധമാക്കുന്നു. 2022 ഫെബ്രുവരി ഒന്ന്​ മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന്​ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ​ വ്യക്തമാക്കി. നിശ്ചിത തീയതിക്ക്​ ശേഷം ജോലി സ്ഥലങ്ങളിലും യാത്രക്കും മറ്റും തവൽക്കനാ ആപ്ലിക്കേഷനിൽ ബൂസ്​റ്റർ ഡോസ്​ എടുത്തതായി കാണിക്കണമെന്നും മന്ത്രാലയം ആവശ്യപ്പട്ടു​.

സാമ്പത്തികം, വാണിജ്യം, സാംസ്​കാരികം, കായികം, ടൂറിസം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും ശാസ്​ത്രീയ, സാമൂഹിക, വിനോദ പരിപാടികളിലും ഇടപെടാനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ​െപാതുവിടങ്ങളിലും പ്രവേശിക്കാനും വിമാനങ്ങളിലും പൊതുഗതാഗതത്തിലും യാത്ര നടത്താനും ബൂസ്​റ്റർ ഡോസ്​ നിർബന്ധമാണ്​​. നിലവിലെ പ്രതിരോധ കുത്തിവെപ്പ്​ പൂർണമാക​ണമെങ്കിൽ ബൂസ്​റ്റർ ഡോസ്​ കൂടി എടുത്തിരിക്കണം. മുഴുവനാളുകളും അംഗീകൃത ആരോഗ്യ മുൻകരുതൽ നടപടികളും നിർദേശങ്ങളും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here