ബഹ്റൈന്‍ 50ആം ദേശീയ ദിനത്തോട് അനുബന്ധിച്ച് കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സംഘടിപ്പിച്ച വാഹന റാലി ശ്രെദ്ധേയമായി. സനദ് ഇസ്തിക്കല്‍ വാക് വെയില്‍ വച്ച് നടന്ന റാലിയുടെ ഫ്‌ലാഗ് ഓഫ് ഇലെക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിട്ടി ഡയറക്ടര്‍ കമാല്‍ അബ്ദുല്‍ സമദ് അല്‍ ഷെഹബി നിര്‍വഹിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണ കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

സനദില്‍ നിന്നും ആരംഭിച്ച വാഹന റാലി ഇസ ടൌണ്‍, റിഫ ക്ലോക്ക് റൌണ്ട് എബൌട്ട് , അവാലി വഴി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ അവസാനിച്ചു. നാഷണല്‍ ഡേ റാലിക്കു സെക്രട്ടറി കിഷോര്‍ കുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ നിഹാസ് പള്ളിക്കല്‍, സന്തോഷ് കാവനാട്, ഹരി എസ് പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here