റിയാദ് : സൗദിയിൽ നിരന്തരം ആക്രമണം നടത്തുന്ന യെമനിലെ ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകുന്നവരിൽ രണ്ട് ഇന്ത്യക്കാരും. ഹൂതികൾക്ക് സഹായം എത്തിക്കുന്ന എട്ട് ആളുകളുടേയും, പതിനഞ്ച് കമ്പനികളുടെയും വിവരങ്ങളാണ് സൗദി പുറത്ത് വിട്ടത്. ചിരഞ്ചീവ് കുമാർ സിംഗ്, മനോജ് സബർബാൾ എന്നീ രണ്ട് ഇന്ത്യക്കാരാണ് ഹൂതി വിമതർക്ക് സഹായം നൽകുന്നതെന്നാണ് സൗദി കണ്ടെത്തിയത്. ഇവർക്ക് പുറമേ യെമൻ, ബ്രിട്ടൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എട്ടോളം പേരുടെ വിവരങ്ങളും സൗദി പുറത്ത് വിട്ടിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. ഭീകരപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പുറമേ ഇവരുടെ സ്വത്ത് മരവിപ്പിക്കാനും നീക്കമുണ്ട്.

അടുത്തിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ ഹൂതി വിമതർ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലും തുറമുഖങ്ങളിലും സൗദി ആഞ്ഞടിച്ചതിന് പിന്നാലെയാണ് വെടിനിർത്താൻ ഹൂതികൾ തയ്യാറായത്. ഡ്രോണുകളും റോക്കറ്റും ഉപയോഗിച്ച് സൗദി ആരാംകോയിൽ ഹൂതികൾ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സൗദി ശക്തമായി പ്രത്യാക്രമണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here