പി.പി.ചെറിയാന്‍

ഒമാന്‍: പ്രവാസി സംഘടനകളുടെ പ്രാധാന്യം വര്‍ധിച്ചു വരുന്ന കാലത്തിലാണ് നാം ജീവിക്കുന്നതെന്നും ഒഐസിസി കോണ്‍ഗ്രസിന്റെ അഭിവജ്യ ഘടകമാണെന്നും കെപിസിസി അച്ചടക്കസമിതി പ്രസിഡന്റ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍എ പറഞ്ഞു. ഒഐസിസി ഒമാന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. പ്രവാസി സംരംഭകര്‍ കേരളത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമുണ്ടാകണം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലെത്തിയ പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ച് സര്‍ക്കാര്‍ തുടരുന്ന മൗനം തീര്‍ത്തും അവഗണനയുടെ ഭാഗമാണ്. പ്രവാസികളോടുള്ള സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. പ്രവാസി സമൂഹത്തിന് ഒഐസിസി നടത്തിവരുന്ന സേവനങ്ങള്‍ മാതൃകാപരമാണ്. കോവിഡ് കാലത്തും പ്രളയകാലത്തും പ്രവാസികള്‍ നടത്തിയ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു

വിവിധ റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള, ഒഐസിസി ഒമാന്‍ അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ് സജി ഔസേപ്പ് പിച്ചകശ്ശേരി, അഡ് ഹോക് കമ്മിറ്റി അംഗങ്ങളായ എം ജെ സലിം, ബിന്ദു പാലക്കല്‍, നിയാസ് ചെണ്ടയാട്, ഒമാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എന്‍. ഒ. ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here