ഊബര്‍ ഈറ്റ്സിലൂടെ ഇനി കഞ്ചാവും ഓര്‍ഡര്‍ ചെയ്യാം. ഇനി മുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ച് ഊബര്‍ ഈറ്റ്‌സിന്റെ ഡെലിവറി ബോയ്‌സ് കഞ്ചാവ് വീട്ടിലെത്തിക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ് ഇപ്പോള്‍ ഊബര്‍ ഈറ്റ്‌സ്. കാനഡയിലെ ടൊറന്റോയിലാണ് ഊബര്‍ ഈറ്റ്‌സ് ഭക്ഷണത്തിനു പുറമേ കഞ്ചാവും ഡെലിവര്‍ ചെയ്യാനൊരുങ്ങുന്നത്. ഓണ്‍ലൈനായി കഞ്ചാവ് വിതരണം ചെയ്യുന്ന ലീഫ്ലിയുമായി സഹകരിച്ചാണ് ഊബര്‍ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യുന്നത്.

നവംബര്‍ മുതലാണ് ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങുക. 19 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവര്‍ക്ക് അംഗീകൃത റീട്ടെയിലര്‍മാരില്‍ നിന്ന് കഞ്ചാവ് വാങ്ങാവുന്നതാണ്. ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് പകരം റീട്ടെയിലര്‍മാരുടെ സ്റ്റാഫുകളായിരിക്കും കഞ്ചാവ് ആവശ്യക്കാരുടെ വീട്ടു പടിക്കല്‍ എത്തിക്കുക. ടൊറന്റോയില്‍ എല്ലായിടത്തും സേവനം ലഭ്യമാകും. അതേസമയം കഞ്ചാവ് വാങ്ങുന്നതിന് അനുമതിയും ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here