Saturday, June 10, 2023
spot_img
Homeജീവിത ശൈലിപാചകംരുചിയൂറും ഗാർലിക് ഫിഷ്

രുചിയൂറും ഗാർലിക് ഫിഷ്

-

മീൻ വിഭവങ്ങൾ ഇല്ലാതെ എന്ത് ആഘോഷം, ഈ രീതിയിൽ തയാറാക്കി നോക്കൂ.

1. ആവോലി – മൂന്ന്
2. മല്ലിയില – ഒരു കപ്പ്, കഴുകി അരിഞ്ഞത്
വെളുത്തുള്ളി – ആറ് അല്ലി
പച്ചമുളക് – നാല്, അറ്റം പിളർന്നത്
ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – കാൽ കപ്പ്
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്
4.സവാള വട്ടത്തിൽ അരിഞ്ഞത് ഉപ്പുവെള്ളത്തിൽ മുക്കി വച്ചത്, നാരങ്ങാക്കഷണം, പച്ചമുളക് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി തലയും വാലും കളഞ്ഞു മൂന്നോ നാലോ സ്ഥലത്തു വരഞ്ഞു വയ്ക്കണം.
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചതു മീനി‍ൽ നന്നായി പുരട്ടി കുറഞ്ഞത് അരമണിക്കൂറെങ്കിലും ഫ്രിജിൽ വയ്ക്കുക.
∙ പാനിൽ അൽപം എണ്ണ ചൂടാക്കി മീനിട്ട് ബ്രൗൺ നിറമാകുംവരെ തിരിച്ചും മറിച്ചും വറുത്തെടുത്ത്, എണ്ണ വാലാൻ വയ്ക്കുക.
∙വിളമ്പാനുള്ള പ്ലേറ്റിൽ വാഴയിലയിട്ട് അതിനു മുകളിൽ മീൻ വച്ച് നാലാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: