അനഘ ഹരീഷ്

കൺവീനർ കവിത മേനോൻ ൻ്റെ  യും , റീജിയണൽ RVP Dr പരമേശ്വര കുമാർ ബി നായരുടെയും നേതൃത്വത്തിൽ   കെ.എച്ച്.എൻ.എ കാനഡ റീജിയൻ വിപുലീകരിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ആയി തമ്പാനൂർ മോഹനൻ   , റീജിയണൽ കോർഡിനേറ്ററേഴ്സ്  ആയി ദിവ്യ അനൂപ് , രാജേന്ദ്രൻ , പ്രിയ ഉണ്ണിത്താൻ സിറ്റി VP ആയി അഞ്ജന ശ്രീകുമാർ എന്നിവരെ പ്രഖ്യാപിച്ചപ്പോൾ കാനഡയിലെ മലയാളി സമൂഹത്തിലും കെ.എച്ച്.എൻ.എ  യുടെ നിറസാന്നിധ്യം ഒന്ന് കൂടി ഉറപ്പിക്കുയാണ്.

കഴിഞ്ഞ ഒക്ടോബർ  മുതൽ കെ.എച്ച്.എൻ.എ  യുടെ സഹയാത്രികയായ കവിത, കൺവീനർ എന്ന സ്ഥാനം  കൂടാതെ, തെന്നിന്ത്യൻ ഐക്കോൺ മാധവൻ അംബാസിഡർ ആയുള്ള കെ.എച്ച്.എൻ.എ യുടെ ഡ്രീം പ്രൊജക്റ്റ് ആയ “ജാനകി” യുടെ കോർ മെമ്പർ , വിമൻസ് ഫോറം മെമ്പർ എന്നീ നിലകളിലും കെ.എച്ച്.എൻ.എ യിൽ നിറസാന്നിധ്യമാണ്.
കലാ സാംസ്‌കാരിക പ്രവർത്തങ്ങളിൽ വളരെയേറെ സജീവയായ കവിത  നിയമത്തിൽ ബിരുദാനന്തര ബിരുദം നേടുകയും , വിഷ്വൽ മീഡിയ രംഗത്തും , സന്നദ്ധ സാമൂഹിക പ്രവർത്തന മേഖലകളിലും വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു  .  സ്ത്രീ ശാക്തീകരണത്തിനും സുരക്ഷക്കും വേണ്ടി പ്രവർത്തിക്കുകയും ഒന്റാറിയോ  ഹീറോസില്‍ നിന്നുള്ള വിമന്‍ ഓഫ് ഇംപാക്റ്റ് അവാര്‍ഡ് നേടുകയും ചെയ്തു. “തിരകൾക്കപ്പുറം” എന്ന റേഡിയോ സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു . വിവിധങ്ങളായ ഇന്ത്യൻ ക്ലാസിക്കൽ കലാരൂപങ്ങളിൽ കവിത പ്രാവീണ്യം നേടിയിട്ടുണ്ട്.

കാനഡയിലെ വിവിധ ഹൈദവ സംഘടനകളിൽ നിറ സാന്നിദ്ധ്യം
ആയ Dr പരമേശ്വര കുമാർ ബി നായർ കെ.എച്ച്.എൻ.എ യുടെ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തുള്ളത്,  മലയാളികൾക്കിടയിൽ സുപരിചിതനായ ഇദ്ദേഹം , ഈ സംഘടനയെ കാനഡയിലും കൂടുതൽ ജനകീയമാക്കാൻ  സഹായിക്കുമെന്ന് ഉറപ്പുള്ള കാര്യമാണ് . അസ്സോസിയേറ്റ് പ്രൊഫസർ ആയിരുന്ന പരമേശ്വര കുമാർ, ഇപ്പോൾ കാനഡയിലെ പി സിഎൽ ഹെവി ഇൻഡസ്ട്രിയൽ കോർപ്പറേഷനിൽ ഒക്യുപേഷണൽ ഹെൽത്ത് & സേഫ്റ്റി കോർഡിനേറ്ററായി പ്രവർത്തിക്കുന്നു. കാനഡയിലെ NSS നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റായി കൂടി സേവനമനുഷ്ഠിക്കുന്നു .

ബ്രിട്ടീഷ് കൊളുമ്പിയ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ആയി സ്ഥാനം എടുത്ത തമ്പാനൂർ മോഹനൻ, നായർ സർവീസ് സൊസൈറ്റി ഓഫ് ബ്രിട്ടീഷ് കൊളമ്പിയ സ്ഥാപകനും , പ്രസിഡന്റും ആണ്. OHM BC എന്ന സംഘടനയുടെ സ്ഥാപകനും, മുൻ പ്രസിഡന്റും ആയിരുന്നു . അച്ചടി , ദൃശ്യ മാദ്ധ്യമ രംഗത്തും സജീവമാണ്‌ . കൂടാതെ മികച്ച ഫോട്ടോഗ്രാഫറും , ഇൻഡോ അമേരിക്കൻ ന്യൂസ് പ്രെസ്സിൻ്റെ BOD മെമ്പർ കൂടി ആണ് തമ്പാനൂർ മോഹനൻ. എഴുത്തുകാരൻ , മനുഷ്യസ്‌നേഹി എന്നീ നിലകളിലും  കാനഡയിലെ മലയാളീ സമൂഹത്തിനു സുപരിചിതനാണിദ്ദേഹം.

MBA ബിരുദധാരിണി ആയ പ്രിയ ഉണ്ണിത്താൻ റീജിയണൽ കോഓർഡിനേറ്റർ എന്ന സ്ഥാനത്തു നിന്ന് കൊണ്ടാവും കെ.എച്ച്.എൻ.എ യെ നയിക്കുന്നത്. ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്ത രംഗത് വളരെ ചെറുപ്പത്തിൽ തന്നെ പ്രാവീണ്യം നേടിയ പ്രിയ , വളരെയധികം പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും  അംഗീകാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.  കേരളത്തിൻ്റെ തനതായ ഹിന്ദു കലകളെ പ്രോത്സാഹിപ്പിക്കുന്ന തത്വമസി എന്ന സംഘടനയിൽ സജീവ സാന്നിധ്യമാണ്.  ചിന്മയ മിഷനുമായും ചേർന്ന് പ്രവർത്തിക്കുന്ന പ്രിയ കാനഡയിലെ മലയാളി സമൂഹത്തിൽ വളരെയേറെ സുപരിചിതയാണ്.

ടൊറന്റോ മലയാളികൾക്ക് വളരെ അടുത്തറിയാവുന്ന രാജേന്ദ്രനെ യാണ്  കെ.എച്ച്.എൻ.എ യുടെ റീജിയണൽ കോഓർഡിനേറ്റർ ആയി പ്രഖ്യാപിച്ചിട്ടുള്ളത് . ഓട്ടോമേറ്റീവ് മാനുഫാക്ച്ചറിങ് രംഗത് ജോലി ചെയ്യുന്ന രാജേന്ദ്രനും കുടുംബവും ,വളരെ കാലം ആയി കെ.എച്ച്.എൻ.എ യോടൊപ്പം ഉള്ളവരാണ്. ബ്രാംപ്ടണിൽ ഉള്ള ഗുരുവായൂരപ്പൻ ടെംപിളിലും ടൊറന്റോ മലയാളീ സമാജത്തിലും സജീവ പ്രവർത്തകരാണ്

മറ്റൊരു റീജിയണൽ കോഓർഡിനേറ്റർ ആയി സ്ഥാനമെടുത്തിട്ടുള്ള ദിവ്യ അനൂപ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. നമ്മുടെ സാംസ്കാരിക പൈതൃകവും മൂല്യങ്ങളും യുവതലമുറയ്ക്ക് പകർന്നുനൽകുന്നതിൽ വളരെയേറെ അഭിമുഖ്യവും താല്പര്യവുമുണ്ട്.

കെ.എച്ച്.എൻ.എ സിറ്റി വൈസ് പ്രസിഡന്റ് ആയ അഞ്ജന ശ്രീകുമാർ അറിയപ്പെടുന്ന ഒരു കർണാടിക് ക്ലാസിക്കൽ ഗായികയും അദ്ധ്യാപികയുമാണ്. ഇത് കൂടാതെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസും അഭ്യസിച്ചിട്ടണ്ട്. സ്റ്റേജ് ഷോകളിലും മത്സരങ്ങളിലും പങ്കെടുക്കുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു . സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അഞ്ജന ഒരു  എഴുത്തുകാരി  എന്ന നിലയിലും  അറിയപ്പെടുന്നു .

ഏതൊരു സംഘടനയെയും ശക്തമാക്കുന്നത് യോഗ്യരായ , കഴിവുറ്റ നേതൃത്വം ആണ്. കെ.എച്ച്.എൻ.എ കാനഡ റീജിയൻ വിപുലീകരിക്കുമ്പോൾ ശക്തമാകുന്നത് കെ.എച്ച്.എൻ.എ മാത്രമല്ല, അവിടെയുള്ള ഹിന്ദു സമൂഹം കൂടിയാണ് .

 

LEAVE A REPLY

Please enter your comment!
Please enter your name here