ദു​ബാ​യ്: ട്രാ​ഫി​ക് നി​യ​മം പാ​ലി​ക്കു​ന്ന ഇ-​സ്കൂ​ട്ട​ർ, സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്ക് സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് ദു​ബാ​യ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി(​ആ​ർ​ടി​എ). റോ​ഡി​ൽ മു​ഴു​വ​ൻ നി​യ​മ​ങ്ങ​ളും പാ​ലി​ച്ച് യാ​ത്ര ചെ​യ്യു​ന്ന 20 പേ​രെ തെ​ര​ഞ്ഞെ​ടു​ത്താ​ണ് സ​മ്മാ​നം ന​ൽ​കു​ക. ഒ​രോ​രു​ത്ത​ർ​ക്കും 1000 ദി​ർ​ഹം (22,315 രൂ​പ) വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്.

“ദ ​സേ​ഫ് റൈ​ഡ​ർ’ എ​ന്ന പേ​രി​ലാ​ണ് ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള പരിപാടി ന​ട​ത്തു​ന്ന​ത്. മാ​ർ​ച്ച് 12 വ​രെ ന​ട​ക്കു​ന്ന ‌‌‌‌ഗ​ൾ​ഫ് ട്രാ​ഫി​ക് വീ​ക്ക്-2023​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഏ​ത് ദി​വ​സ​ങ്ങ​ളി​ലാ​ണ് അ​ധി​കൃ​ത​ർ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യെ​ന്ന് വ്യ​ക്ത​മ​ല്ല.‌ 

ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ദു​ബാ​യി​ൽ ഇ-​സ്കൂ​ട്ട​റു​ക​ളും സൈ​ക്കി​ളു​ക​ളു​മാ​യി ദി​വ​സ​വും നി​ര​ത്തി​ലി​റ​ങ്ങു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here