ദുബൈ: സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈ മെട്രോയുടെ റെഡ് ലൈനിലെ സേവനം തടസപ്പെട്ടു. ജിജികോ സ്റ്റേഷനിലെ സാങ്കേതിക പ്രശ്നമാണ് സേവനം തടസപ്പെടാൻ കാരണം. റെഡ് ലൈനിന്‍റെ തുടക്കമായ സെന്‍റർ പോയന്‍റിൽ നിന്ന് എക്സ്പോ സ്റ്റേഷനിലേക്ക് ബസ് സർവീസ് ഏർപെടുത്തിയതായി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.