ദു​ബൈ: ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​ത്തി​ൽ യു.​എ.​ഇ ഭ​ര​ണ​കൂ​ടം നി​ർ​ത്ത​ലാ​ക്കി​യ മൂ​ന്നു മാ​സം കാ​ലാ​വ​ധി​യു​ള്ള സ​ന്ദ​ർ​ശ​ന​ വി​സ വീ​ണ്ടും അ​വ​ത​രി​പ്പി​ച്ചു. ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും ​ ഈ ​വി​സ ഉ​പ​യോ​ഗി​ക്കാം. മേ​യ്​ അ​വ​സാ​ന​ത്തോ​ടെ പു​തി​യ വി​സ രീ​തി പു​ന​രാ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും കൂ​ടു​ത​ൽ പേ​രും അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന്​ ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു.

ര​ണ്ട്​ രീ​തി​യി​ലു​ള്ള വി​സ​യാ​ണ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​നു​വ​ദി​ക്കു​ന്ന​ത്. ടൂ​റി​സ്റ്റ് വി​സ​യും സ​ന്ദ​ർ​ശ​ന വി​സ​യും. ഇ​തി​ൽ ടൂ​റി​സ്റ്റ്​ വി​സ​ക്ക്​ 30 അ​ല്ലെ​ങ്കി​ൽ 60 ദി​വ​സ​മാ​ണ്​ കാ​ലാ​വ​ധി. സ​ന്ദ​ർ​ശ​ന വി​സ​യു​ടെ കാ​ലാ​വ​ധി​യാ​ണ്​​ 90 ദി​വ​സ​ത്തേ​ക്ക്​ നീ​ട്ടി​യ​ത്. 1500 മു​ത​ൽ 2000 ദി​ർ​ഹ​മാ​ണ്​ വി​സ​യു​ടെ ഫീ​സ്. ഓ​രോ രാ​ജ്യ​ങ്ങ​ളി​ലും ഇ​ത്​ വ്യ​ത്യ​സ്ത​മാ​യി​രി​ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here