റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയ്ക്ക് ബലിപ്പെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ച് മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വകാര്യ നോൺ പ്രൊഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അറഫാ ദിനമായ ജൂൺ 27 മുതൽ 30 വരെയാണ് അവധി. ഇതിൽ വാരാന്ത്യ അവധി കൂടി ഉൾപ്പെടുന്നതിനാൽ പകരം മറ്റൊരു ദിവസത്തെ ഒഴിവ് കൂടി തൊഴിൽ ദാതാക്കൾ നൽകേണ്ടി വരും. ഇതിൽ തൊഴിൽ ഉടമയ്ക്ക് തീരുമാനം എടുക്കാം.

കഴിഞ്ഞ ദിവസം ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിൽ 28-നാണ് ബലിപ്പെരുന്നാൾ ( ഈദുൽ-അദ്-ഹ) ആഘോഷിക്കുക. അറഫാ സംഗമം 27-ന് നടക്കും. സൗദിയ്ക്ക് പുറമേ ഒമാനിലും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായിട്ടുണ്ട്. ഇന്ത്യയിൽ 29-നാണ് ബലിപ്പെരുന്നാൾ. ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബലിപ്പെരുന്നാൾ ആഘോഷിക്കുന്നത്. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ദുൽഹജ്ജ് മാസത്തിലെ ഒമ്പതാം ദിവസമാണ് നടക്കുന്നത്. വലിയ പെരുന്നാളോടെയാണ് ഹജ്ജ് കർമ്മത്തിന് പരിസമാപ്തിയാകുന്നത്. ദുൽഹജ്ജ് മാസം എട്ട് മുതൽ പന്ത്രണ്ട് വരെയാണ് മക്കയിലേയ്ക്ക് ഹജ്ജ് തീർത്ഥാടനം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here