ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്റായിരിക്കുകയാണ് മെറ്റയുടെ ത്രെഡ്‌സ് ആപ്പ്. നിലവില്‍ നൂറിലധികം രാജ്യങ്ങളാണ് ത്രെഡ്‌സ് അവതരിപ്പിച്ചിരിയ്ക്കുന്നത്. ത്രെഡ്‌സ് ട്വിറ്ററിന് സമാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

മൂന്നൂ കോടിയിലധികം ആളുകള്‍ ത്രെഡ്‌സ് ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇന്‍സ്റ്റത്രെഡ്സ് ആപ്പ് എത്തി ഒറ്റ ദിവസം കഴിഞ്ഞപ്പോള്‍ 9.5 കോടി പോസ്റ്റുകളാണ് എത്തിയത്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഏറ്റവും മികച്ച ആപ്പായി ത്രെഡ്സ് മാറി. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍തന്നെയാണ് ത്രെഡ്സിലും ഉള്ളത്.

ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെങ്കില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്യണമെന്നുള്ളത് ത്രെഡ്സിന്റെ ഏറ്റവും വലിയ പോരാമയ്മയായി ഉപയോക്താക്കള്‍ പറയുന്നു. കൂടാതെ സൈന്‍ അപ്പ് ചെയ്യണമെങ്കില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വേണമെന്നതും ആപ്പിന്റെ പോരായ്മയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here