സാ​ന്‍ ഫ്രാ​ന്‍​സി​സ്‌​കോ: മൈ​ക്രോ ബ്ലോ​ഗിം​ഗ് സൈ​റ്റാ​യ ട്വി​റ്റ​റി​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി മാ​റ്റി. “എ​ക്‌​സ്’ എ​ന്ന​താ​ണ് പു​തി​യ പേ​ര്. ക​മ്പ​നി ഉ​ട​മ ഇ​ലോ​ണ്‍ മ​സ്‌​ക് ആ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

വെ​ബ്‌സെെ​റ്റി​ലും മാ​റ്റ​മു​ണ്ടാ​യി. x.com എ​ന്ന​താ​ണ് പു​തി​യ വെ​ബ്‌​സൈ​റ്റ്. ട്വി​റ്റ​ര്‍ ഐ​ക്ക​ണി​ക് ബേ​ര്‍​ഡ് ലോ​ഗോയും നീ​ക്കം ചെ​യ്തു. “എ​ക്‌​സ്’ ഔ​ദ്യോ​ഗി​ക ലോ​ഗോ​യാ​യി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. നീ​ല നി​റ​വും ക്ര​മേ​ണ ഒ​ഴി​വാ​ക്കു​മെ​ന്ന് മ​സ്‌​ക് പ​റ​ഞ്ഞു.

എ​ക്‌​സി​നെ പ​ണ​മി​ട​പാ​ടും ബ്ലോ​ഗി​ങ്ങും, മൈ​ക്രോ ബ്ലോ​ഗി​ങ്ങും, വീ​ഡി​യോ​യും എ​ല്ലാം ചേ​രു​ന്ന ഒ​രു സൂ​പ്പ​ര്‍ ആ​പ്പാ​ക്കി മാ​റ്റാ​നാ​ണ് മ​സ്‌​ക് പ​ദ്ധ​തി​യി​ടു​ന്ന​ത്. ചൈ​ന​യി​ലെ വീ ​ചാ​റ്റ് ആ​പ്പാ​ണ് മ​സ്‌​ക് മാ​തൃ​ക​യാ​ക്കു​ന്ന​ത്.

എ​ക്‌​സ് എ​ന്ന​തി​നോ​ട് ഇ​ലോ​ണ്‍ മ​സ്‌​കി​ന് ഒ​രു പ്ര​ത്യേ​ക ഇ​ഷ്ടം മു​മ്പും ഉ​ണ്ട്. 1997ല്‍ ​ഇ​ലോ​ണ്‍ മ​സ്ക് ആ​രം​ഭി​ച്ച ക​മ്പ​നി​യു​ടെ പേ​ര് എ​ക്‌​സ് എ​ന്നാ​യി​രു​ന്നു. പി​ന്നീ​ടി​ത് പേ​യ്പാ​ല്‍ ആ​യി മാ​റി. അ​ടു​ത്തി​ടെ അ​ദ്ദേ​ഹം സ്ഥാ​പി​ച്ച ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റലി​ജ​ന്‍​സ് ക​മ്പ​നി​ക്ക് ന​ല്‍​കി​യ പേ​ര് “എ​ക്‌​സ് എ​ഐ’ എ​ന്നാ​യി​രു​ന്നു.

നി​ല​വി​ല്‍ ട്വി​റ്റ​ര്‍ എ​ന്ന ക​ന്പ​നി​യും “എ​ക്‌​സ് കോ​ര്‍​പ്പി​ന്‍റെ’ കീ​ഴി​ലാ​ണ്. ആ​പ്പു​ക​ളി​ലും ട്വി​റ്ററി​ന് പ​ക​രം “എ​ക്‌​സ്’ എ​ത്തി​ക്കു​ക എ​ന്ന ശ്ര​മ​ക​ര​മാ​യ കാ​ര്യ​മാ​ണ് മ​സ്‌​ക്കി​ന് മു​ന്നി​ല്‍ ഇ​നി​യു​ള്ള​ത്.

പേ​ര് മാ​റ്റ​ത്തി​ല്‍ ഭൂ​രി​ഭാ​ഗം ട്വി​റ്റ​ര്‍ ഉ​പയോ​ക്താ​ക്ക​ളും അ​തൃ​പ്ത​രാ​ണെ​ന്നാ​ണ് സ​ര്‍​വേ​ക​ള്‍ പ​റ​യു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here