റിട്ടയേര്‍ഡ് കേണലിന്റെ മീററ്റിലെ വസതിയില്‍ നിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) നടത്തിയ പരിശോധനയില്‍ നിന്നും ഒരു കോടി രൂപയും 40 പിസ്റ്റളുകളും 50,000 വെടിയുണ്ടകളും 117 കിലോ നീല്‍ഗയ്(നീലക്കാള) ഇറച്ചിയും പിടിച്ചെടുത്തു.

റിട്ടയേര്‍ഡ് കേണല്‍ ദേവീന്ദ്ര കുമാറിന്റെ വീട്ടിലാണ് പരിശോധന നടന്നത്. മൃഗങ്ങളുടെ തോലും ആനകൊമ്പും ഉള്‍പ്പെടെയുള്ള വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

ശനിയാഴ്ച ഉച്ചക്ക് തുടങ്ങിയ പരിശോധന ഞായറാഴ്ച പുലര്‍ച്ചെ മൂന്നു വരെ നീണ്ടു. കേണലിന്റെ മകന്‍ പ്രശാന്ത് ബിശ്‌നോയ് ദേശീയ തലത്തില്‍ ഷൂട്ടറാണ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.

വംശനാശ ഭീഷണിയുള്ള മൃഗമാണ് നീല്‍ഗയ്. വന്യജീവി സംരക്ഷണ നിയമപ്രകാരം കേണലിനും മകനുമെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here