ന്യൂയോർക്ക് : ന്യൂയോർക്ക് പി വൈ എഫ് യുടെ ആഭിമുഖ്യത്തിൽ പന്ത്രണ്ടു മണിക്കൂർ തുടർമാന പ്രാർത്ഥനയും ആരാധനയും മെയ് ആറിന് ശനിയാഴ്ച രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെ എൽമോണ്ട്  മീച്ചം അവെന്യൂവിൽ ഉള്ള ഫസ്റ്റ് ചർച്ച്  ഓഫ് ഗോഡ് സഭാംഗണത്തിൽ നടക്കും. ക്രമീകരിക്കപെട്ടിരിക്കുന്ന തുടർമാന മീറ്റിംഗിൽ പ്രാർത്ഥനയും ആരാധനയും കൂടാതെ, വിവിധ യുവജന വിഭാഗങ്ങൾ നേതൃത്വം നൽകുന്ന ആരാധന ഗാനാലാപനവും, ഉണർവ് യോഗവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ബേബി തോമസ് അറിയിച്ചു.

പൂർണമായി സമയം വേര്തിരിച്ചു ദൈവ സന്നിധിയിൽ ഇരിക്കുവാൻ താൽപ്പര്യപെടുന്നവർക്ക് അവസരം ഒരു പുതിയ അനുഭവമായി മാറ്റപെടുവാൻ കാരണമായി തീരുമെന്ന് ഭാരവാഹികൾ കരുതുന്നു. അനാല്തമീയതക്കെതിരെ പടപൊരുതുവാനും, നല്ല ആത്മീയ നിലവാരമുള്ള തലമുറയെ വാർത്തെടുക്കുവാനും പി വൈ എഫ് പ്രതിജ്ജബദ്ധമായിരിക്കുകയാൽ ഏവരുടെയും സഹകരണവും പ്രാർത്ഥനയും ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.  

 പി വൈ എഫ് യുടെ വർഷത്തെ ഭാരവാഹികളായി  ഫിൽസൺ തോമസ്(പ്രസിഡന്റ്), ബോബി തോമസ്(സെക്രട്ടറി), ലോണി ബേബി (ട്രഷറർ) എന്നിവർ പ്രവർത്തിച്ചുവരുന്നു.     

 

prayerandfasting2

LEAVE A REPLY

Please enter your comment!
Please enter your name here