കൊച്ചി: ഏതു കാര്യം തുടങ്ങുന്നതിന് മുമ്പും ജ്യോത്സ്യനെ കാണുന്ന ശീലമുണ്ടായിരുന്നു അറസ്റ്റിലായ സൂപ്പര്‍താരം ദിലീപിന്. കഴിഞ്ഞ ജനുവരിയില്‍ കാവ്യയുമായുള്ള വിവാഹത്തിന് ആലോചന തുടങ്ങിയപ്പോള്‍ തന്നെ ആലുവയിലെ ജ്യോത്സ്യനെ കാണാന്‍ ദിലീപ് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹത്തിന് പറ്റിയ സമയമല്ലെന്ന് ജ്യോത്സ്യന്‍ പറഞ്ഞു. ശത്രുശല്യമുണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ വിവാഹം മാറ്റി വയ്ക്കാന്‍ പറ്റില്ലെന്നാണ് ദിലീപിന്റെ നിലപാട്. തുടര്‍ന്ന് ചില പരിഹാരങ്ങള്‍ നടത്താന്‍ ജ്യോല്‍സ്യന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.
വിവാഹം മാത്രമല്ല ഗൃഹനിര്‍മാണവും ജോത്സ്യന്റെ നിര്‍ദേശപ്രകാരമായിരുന്നുവത്രേ. ദിലീപിന് ഇപ്പോള്‍ കണ്ടകശനി സമയമാണെന്നാണ് ജോത്സ്യന്‍ പറയുന്നത്. ജ്യോതിഷികളുടെ ഉപദേശത്തെ തുടര്‍ന്നാണു പഴയ തറവാട് വീട് ഇടിച്ചുപൊളിച്ചു മറ്റൊന്നു നിര്‍മിച്ചതെന്നു പറയുന്നു. ദേശത്താണു ദിലീപ് ജനിച്ചുവളര്‍ന്ന തറവാട്ടു വീട്. സിനിമയില്‍ എത്തിയ ശേഷം പറവൂര്‍ കവല വിഐപി ലെയ്‌നില്‍ മറ്റൊരു വീടു വാങ്ങി പുനര്‍ നിര്‍മിച്ചു. മഞ്ജു വാരിയരെ വിവാഹം കഴിച്ചുകൊണ്ടുവന്നത് ഈ വീട്ടിലേക്കാണ്. ദിലീപിന്റെ സഹോദരന്‍ അനൂപും കുടുംബവുമാണ് ഇപ്പോള്‍ അവിടെ താമസം.
പെരിയാര്‍ തീരത്തു ശിവരാത്രി ആഘോഷം നടക്കുന്ന മണപ്പുറത്തിന് അഭിമുഖമായാണു ദിലീപിന്റെ പത്മസരോവരം എന്നു പേരുള്ള വീട്. 12 വര്‍ഷം മുന്‍പ്, നടനെന്ന നിലയില്‍ പ്രശസ്തനായ ശേഷമാണ് ഇവിടെ വീടും സ്ഥലവും വാങ്ങിയത്. രണ്ടു വര്‍ഷം മുന്‍പു പഴയ വീടു പൂര്‍ണമായും പൊളിച്ചുനീക്കി പുതിയതു പണിതു. കൊച്ചിയിലെ താലികെട്ടു ചടങ്ങു കഴിഞ്ഞു കാവ്യ മാധവന്‍ വിളക്കുവച്ചു കയറിയതു പുതിയ വീട്ടിലാണ്. അന്നു പണി മുഴുവന്‍ പൂര്‍ത്തിയായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here