റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍. ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും ആദ്യ വാക്‌സിന്‍ ഡോസ് നല്‍കുക എന്നും പുടിന്‍ പറഞ്ഞു. വാക്‌സിന്‍ അടുത്തയാഴ്ച വിതരണം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ പ്രസിഡന്റ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സ്പുട്‌നിക് 5 വാക്‌സിന്റെ ഇരുപത് ലക്ഷത്തോളം ഡോസുകള്‍ റഷ്യ ഇതുവരെ നിര്‍മ്മിച്ചു കഴിഞ്ഞുവെന്നും പ്രസിഡന്റ് വ്യക്തമാക്കി. വാക്‌സിന്‍ 95% ഫലപ്രദമാണെന്ന് റഷ്യ നേരത്തേത്തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഫൈസര്‍, ബയോടെക് എന്നീ കമ്പനികള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന് ബ്രിട്ടണ്‍ അനുമതി നല്‍കിയതായുള്ള വിവരം പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് വന്‍തോതിലുള്ള വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here