ജെനീവ: കൊവിഡ്19 വാക്‌സിനുകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് മേല്‍ നിര്‍ബന്ധം ചെലുത്തരുതെന്ന് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. വാക്‌സിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും പ്രതിരോധ കുത്തിവയ്പ്പുകള്‍ എങ്ങനെ എടുക്കണമെന്ന് വ്യക്തിഗത രാജ്യങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

അതേസമയം കൊറോണയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുന്ന കാര്യത്തില്‍ രാജ്യങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കരുതുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ രോഗപ്രതിരോധ വിഭാഗം ഡയറക്ടര്‍ കേറ്റ് ഓബ്രിയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാക്‌സിനെടുക്കുന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നത് തെറ്റായ മാര്‍ഗം തെരഞ്ഞെടുക്കുന്നതിന് സമമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here