മൃഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സ്പെയിനിലെ ബാഴ്സലോണ മൃഗശാലയില്‍ സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇത് രണ്ടാം തവണയാണ് മൃഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മൃഗശാലയിലെ സാല, നിമ, റണ്‍, കുംബെ എന്നീ പേരുകളിലുള്ള സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മൃഗശാലയിലെ രണ്ട് ജീവനക്കാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സിംഹങ്ങള്‍ക്കും കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് അധികൃതര്‍ ടെസ്റ്റ് നടത്തിയത്. ടെസ്റ്റില്‍ മൂന്ന് പെണ്‍സിംഹങ്ങള്‍ക്കും ഒരു ആണ് സിംഹത്തിനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മനുഷ്യരില്‍ നിന്നാണോ അതോ മറ്റേതെങ്കിലും വിധത്തിലാണോ സിംഹങ്ങള്‍ക്ക് കോവിഡ് ബാധിച്ചതെന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.