റോം: ഇറ്റലിയിൽ പുതുവർഷാഘോഷത്തിനിടെ ചത്തു വീണത് നൂറുകണക്കിന് പക്ഷികൾ. പുതുവത്സരാഘോഷത്തിനിടെ റോമിൽ നിരവധി ആളുകൾ വെടിക്കെട്ട് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പക്ഷികൾ ചത്തു വീണതെന്നാണ് റിപ്പോർട്ടുകൾ. പക്ഷികൾ കൂട്ടത്തോടെ ചാവാനുള്ള കാരണം വ്യക്തമല്ല. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഉയർന്ന ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിച്ചതാവാം കാരണമെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഒഫ് ആനിമൽസ് പറഞ്ഞു. ‘അവ പേടി കാരണം ചത്തുപോയതാകാം. പറന്നപ്പോൾ പരസ്പരം തട്ടിയിരിക്കാം, അല്ലെങ്കിൽ ജനാലകളിലോ വൈദ്യുതി ലൈനുകളിലോ തട്ടിയിരിക്കാം, അവ ഹൃദയാഘാതം മൂലം മരിക്കാമെന്നും മറക്കരുത്, ”സംഘടനയുടെ വക്താവ് ലോറെഡാന ഡിഗ്ലിയോ പറഞ്ഞു. പടക്കങ്ങൾ പൊട്ടിക്കുന്നത് മൂലം മൃഗങ്ങൾക്കും പക്ഷികൾക്കും അപകടമുണ്ടാകുന്നത് പതിവാണെന്നും സംഘടനാ പ്രവർത്തകർ പറയുന്നു. പക്ഷിമൃഗാദികൾക്ക് ഭീഷണിയുയർത്തുന്നതിനാൽ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും തടയണമെന്ന് സംഘടന അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here