ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി നാൽപത്തിയൊമ്പത് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 18,42,771 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി കടന്നു. രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് അമേരിക്ക, ഇന്ത്യ,ബ്രസീൽ എന്നീ രാജ്യങ്ങളാണ്.ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,03,24,631 ആയി ഉയർന്നു.നിലവിൽ 2,45,754 പേരാണ് ചികിത്സയിലുള്ളത്. 1,49,471 പേർ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം 99 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 96.12 ശതമാനമായി ഉയർന്നു. ആഗോളതലത്തിൽ ഏറ്റവുമധികം പേർ രോഗമുക്തി നേടിയത് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസിൽ 2,08,78,168 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3.58 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. അമേരിക്കയിൽ വാക്സിൻ വിതരണം പുരോഗമിക്കുകയാണ്.ബ്രസീലിൽ എഴുപത്തിയേഴ് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,95,742 പേർ മരിച്ചു. അറുപത്തിയേഴ് ലക്ഷം പേർ സുഖം പ്രാപിച്ചു.അതേസമയം, ഇസ്രയേലിൽ ഒരു ദശലക്ഷത്തിലധികം പേ‌ർക്ക് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകി. ലോകത്ത് ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ രാജ്യം ഇസ്രയേലാണെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here