മമ്മൂട്ടി വേറിട്ട വേഷത്തിലെത്തുന്ന ‘ദ പ്രീസ്റ്റി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മെഗാസ്റ്റാർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. കണ്ണടയും തൊപ്പിയും ധരിച്ച് താടി നീട്ടിയ രൂപത്തിലാണ് മമ്മൂട്ടിയെ പോസ്റ്ററിൽ കാണുന്നത്. മഞ്ജുവും വാര്യർ ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ചിത്രം ഉടൻ പുറത്തിറങ്ങുമെന്നാണ് പോസ്റ്ററിൽ കാണുന്നത്.ഇതാദ്യമായാണ് മഞ്ജുവും മമ്മൂട്ടിയും ഒരു ചിത്രത്തിൽ നായികാനായകന്മാരായി എത്തുന്നത്. തിരക്കഥ-ശ്യാം പ്രദീപ്, ദീപു പ്രദീപ്. ജോഫിൻ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കൊവിഡ് സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചിരുന്നു. സിനിമ ഉടൻ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here