ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഡോക്ടര്‍ കൊറോണ ബാധമൂലം മരിച്ചു. 78 വയസ്സുണ്ടായിരുന്ന ഡോക്ടര്‍ ഫാബ്രിസിയോ സോക്കോര്‍സിയാണ് മരിച്ചത്. കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് റോമിലെ ജെമില്ലി ആശുപത്രിയില്‍ ഡിസംബര്‍ അവസാന വാരമാണ് ഫാബ്രിസിസോവിനെ പ്രവേശിപ്പിച്ചത്.
2015 മുതലാണ് ഫാബ്രിസിയോ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഔദ്യോഗിക ഡോക്ടറായി നിയമിതനായത്. പോപുമായി ഏറ്റവുമൊടുവില്‍ ഡോക്ടര്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നത് ഏതു സമയത്താണ് എന്നത് സംബന്ധിച്ച വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.