കോവിഡ് ടെസ്റ്റിനായി മലദ്വാരത്തില്‍ നിന്ന് സാമ്പിള്‍ എടുക്കാനുള്ള പുതിയ രീതിക്കെതിരെ ചൈനയില്‍ പ്രതിഷേധം ശക്തമാകുന്നു.  ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘വെയ്ബോ’യില്‍ വ്യാപകമായി ക്യാംപയിനാണ് ഇതിനെതിരെ ഇപ്പോള്‍ നടക്കുന്നത്. ഇത് അപമാനകരമായ രീതിയാണെന്നും ഈ തീരുമാനം പിന്‍വലിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

കോവിഡ് ശ്വാസകോശ സംബന്ധമായ അസുഖമായതിനാല്‍ വായില്‍ നിന്നോ മൂക്കില്‍ നിന്നോ ഉള്ള സ്രവങ്ങള്‍ ശേഖരിച്ചാണ് ഇതുവരെ രോഗ നിര്‍ണയത്തിനുള്ള പരിശോധന നടത്തിയിരുന്നത്. ഇതാദ്യമായാണ് മറ്റൊരു രീതിയിലൂടെ രോഗ നിര്‍ണയം നടത്താനൊരുങ്ങുന്നത്. അതേസമയം കൊറോണ സമൂഹ വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ രീതി പരീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പലയിടങ്ങളിലും പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ ഫലപ്രദമായ രീതിയില്‍ കൊറോണ വ്യാപനം കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ശ്വാസകോശത്തില്‍ കൊറോണ വൈറസ് അവശേഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ ദിവസം മലദ്വാരത്തിലും സമീപത്തുമായി വൈറസ് അവശേഷിക്കുമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ പറയുന്നു. എന്നാല്‍ തീരുമാനം എല്ലായിടത്തും നടപ്പിലാക്കിയിട്ടില്ലെന്നും തുടര്‍ന്നും ഇത് വ്യാപിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here