വാലന്റൈന്‍സ് ഡേയില്‍ പ്രതിപക്ഷ നേതാവും നിരൂപകനുമായ അലക്‌സി നവാല്‍നിക്ക് പിന്തുണ പ്രഖ്യാപിച്ച് കാന്‍ഡില്‍ ലൈറ്റ് തെളിക്കുമെന്നറിയിച്ച് അനുയായികള്‍. അറസ്റ്റ് ചെയ്യപ്പെടുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പിനെ അവഗണിച്ചാണ് ആളുകള്‍ നവാല്‍നിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. അലക്‌സി നവാല്‍നിയുടെ അറസ്റ്റിനെതിരെ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിഷേധ പ്രകടനം നടത്തിയ ആയിരക്കണക്കിന് ആളുകളെയാണ് പോലീസ് തടഞ്ഞുവെച്ചത്. എന്നാല്‍ നവാല്‍നിയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് വാലന്റൈന്‍സ് ഡേയില്‍ തങ്ങളുടെ വീടുകള്‍ക്ക് മുന്‍പില്‍ പതിനഞ്ചു മിനുട്ട് സമയം ഹൃദയാകൃതിയില്‍ തിരികള്‍ തെളിയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

‘പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നാല്‍ ഭയമാണ്, നവാല്‍നി പ്രണയമാണ് അതുകൊണ്ട് ഞങ്ങള്‍ തന്നെ വിജയിക്കും’ ഐക്യദാര്‍ഢ്യത്തിന് ആളുകളെ ആഹ്വാനം ചെയ്തുകൊണ്ട് നവാല്‍നിയുടെ ഏറ്റവുമടുത്ത അനുയായികളിലൊരാളായ ലിയോണിഡ് വോള്‍ക്കോവ് ട്വിറ്ററില്‍ കുറിച്ചു. പരോള്‍ ലംഘിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്ന് മടങ്ങിയെത്തിയ നവാല്‍നിയെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. നവാല്‍നിക്കെതിരെ റഷ്യ സ്വീകരിച്ച നിലപാടിന്റെ സാഹചര്യത്തില്‍

പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരായി പുതിയ ഉപരോധമേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here