വടക്കന്‍ സംസ്ഥാനമായ ന്യൂവോ ലിയോണിലെ യുഎസ് അതിര്‍ത്തിയിലേക്ക് സഞ്ചരിച്ച 108 മധ്യ അമേരിക്കന്‍ കുടിയേറ്റക്കാരെ തടഞ്ഞുവെന്ന് മെക്‌സിക്കോ നാഷണല്‍ ഗാര്‍ഡ് ശനിയാഴ്ച അറിയിച്ചു. ട്രക്കിനുള്ളില്‍ തിങ്ങിനിറഞ്ഞ് സഞ്ചരിച്ച 108 മധ്യ അമേരിക്കന്‍ കുടിയേറ്റക്കാരെയാണ് നാഷണല്‍ ഗാര്‍ഡ് തടഞ്ഞുവെച്ചത്. ശക്തമായ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സമീപ ആഴ്ചകളില്‍, ആയിരക്കണക്കിന് മധ്യ അമേരിക്കന്‍ കുടിയേറ്റക്കാരാണ് ന്യൂവോ ലിയോണിലെ യുഎസ് അതിര്‍ത്തിയിലേക്ക് പലായനം ചെയ്തത്.

ട്രക്കിന്‍ യാത്ര ചെയ്യുകയായിരുന്ന ഒരു ഹോണ്ടുറാന്‍ സ്ത്രീക്കും ക്യാബിനിലുണ്ടായിരുന്ന മറ്റ് നാല് യാത്രികര്‍ക്കും മെക്‌സിക്കോയില്‍ നിയമപരമായി താമസിക്കാന്‍ അനുവദിക്കുന്ന രേഖകള്‍ ഇല്ലെന്ന് നാഷണല്‍ ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ട്രക്ക് പരിശോധിച്ചപ്പോഴാണ് കുടിയേറ്റ രേഖകളില്ലാത്ത 103 മധ്യ അമേരിക്കക്കാരെ കണ്ടെത്തിയത്. നാഷണല്‍ ഗാര്‍ഡ് ഇവരെ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here