ജർമൻ ഫുട്ബോൾ ഇതിഹാസവും ബയേൺ മ്യൂണിക് താരവുമായ ​ഗെർഡ് മുള്ളർ അന്തരിച്ചു. ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളുൾപ്പടെ നേടിയ മുള്ളറുടെ മരണ വാർത്ത ക്ലബ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. എഴുപത്തിയഞ്ചുകാരനായ മുള്ളര്‍, 2015 മുതൽ അൽഷൈമസ് ബാധിതനായിരുന്നു.

1970 ലോകകപ്പില്‍ 10 ഗോള്‍ നേടി ടോപ്‍സ്കോററായിരുന്നു ഗെര്‍ഡ് മുള്ളര്‍. ജർമനി ചാമ്പ്യന്‍മാരായ 1974 ലെ ലോകകപ്പില്‍ ഫൈനലിലടക്കം നാല് ഗോളുകളാണ് താരം നേടിയത്. 2006 വരെ ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോർഡ് മുള്ളറുടെ പേരിലായിരുന്നു.

ജർമനിക്കായി 62 മത്സരങ്ങളിൽ നിന്നും 68 ​ഗോളുകളാണ് ​ഗെർഡ് മുള്ളർ നേടിയത്. ക്ലബ് ഫുട്ബോളില്‍ 487 ഗോള്‍ നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here