മൂന്നു വര്‍ഷത്തിനിടെ എണ്ണ വില 40 മുതല്‍ 60 ഡോളര്‍ വരെയായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് എണ്ണ മന്ത്രി അനസ് അല്‍ സാലെ. വര്‍ഷാവസാനത്തോടെ എണ്ണയുടെ ആവശ്യകത വര്‍ധിക്കുമെന്നും അതു വഴി 2017ലും 2018ലും മെച്ചപ്പെട്ട വില ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്നും പറഞ്ഞു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില വര്‍ധനയുടെ അനുപാതം കണക്കാക്കിയാണ് അടുത്ത മൂന്നു വര്‍ഷത്തിനകം 40 മുതല്‍ 60 ഡോളര്‍ എന്ന തോതിലേക്ക് എണ്ണ വില ഉയരുമെന്ന് കണക്കാക്കുന്നത്.

അതേസമയം ഈ വര്‍ഷം തന്നെ എണ്ണ വില ബാരലിന് 50 ഡോളര്‍ ആകുമെന്ന് എണ്ണ മേഖലാ വിദഗ്ധന്‍ ഖാലിദ് ബൂദായ് പറയുന്നു. ഉല്‍പാദനത്തില്‍ കുറവ് വരുത്താമെന്ന് ചില കേന്ദ്രങ്ങളില്‍നിന്നുള്ള ധാരണ വില വര്‍ധനവിന് സഹായിക്കുമെന്നാണ് നിരീക്ഷണം. ആഗോള തലത്തിലെ സാമ്പത്തിക പ്രതിസന്ധിയും ചൈനയിലെ മാന്ദ്യവും എണ്ണ വിലയെ ബാധിച്ച ഘടകങ്ങളില്‍പെടും. പുതിയ സാഹചര്യത്തില്‍ ഈ വര്‍ഷം ലഭിക്കാവുന്ന വില 40 മുതല്‍ 50 ഡോളര്‍ വരെയാണ്.

ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ 50 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. ആഗോള ജനസംഖ്യാ വര്‍ധനയുടെ അടിസ്ഥാനത്തില്‍ എണ്ണ ഉപഭോഗം വര്‍ധിക്കുമെന്നും അത് വില വര്‍ധനവിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഉത്പാദനം മരവിപ്പിക്കുന്നതിനുള്ള ധാരണ പ്രാബല്യത്തിലാകുമ്പോള്‍ ഉത്പാദനവും ആവശ്യവും തമ്മിലുള്ള അന്തരം വര്‍ധിക്കുകയും അത് വിലവര്‍ധനവിലേക്ക് നയിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here