ഒമാനിൽ കനത്ത മഴ നാലാം ദിവസവും തുടരുന്നു. ഇന്നലെ രണ്ടു പേർ കൂടി ഒഴുക്കിൽപ്പെട്ട് മരിച്ചു​. നിസ്വയിൽ മൂന്ന് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇതോടെ മഴമൂലമുള്ള മരണ സംഖ്യ അഞ്ചായി. നാലുപേർ ഒഴുക്കിൽപ്പെട്ടും ഒരാൾ ഇടിമിന്നലെറ്റുമാണു മരിച്ചത്. സാനാവിനടുത്ത് ഖദറയിൽ വെള്ളം ഉയർന്നത് ജന​ജീവന് ഭീഷണിയായിട്ടുണ്ട് . ആദം ഇബ്രി, ബിഡ് ബിഡ്, സുർ, ഇബ്ര ,സോഹാർ, ബഹല എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നു .ബഹലയിൽ കനത്ത തോതിൽ ആലിപ്പഴ വർഷവും ഉണ്ടായിരുന്നു​. സുർ ഇബ്ര റൂട്ടിൽ ബിഡ് ബിഡിൽ റോഡ്‌ ഒലിച്ചുപോയി ഗതാഗതം താറുമാറായി.

LEAVE A REPLY

Please enter your comment!
Please enter your name here