കനത്ത മഴയിലും ആവേശം ചോരാതെ അബുദാബി എയര്‍ എക്സ്പോ. കനത്ത മഴയും കാറ്റു മൂലം മൂന്നു ദിവസത്തെ എക്സ്പോ ഒറ്റ ദിവസമാക്കി ചുരുക്കുകയായിരുന്നു. ലോകം കാണാത്ത ഉദ്ഘാടന ചടങ്ങുകളൊരുക്കിയാണ് മൂന്നു ദിവസം മുന്പ് എയര്‍ എക്സ്പോയ്ക്ക് തുടക്കമായത്. ഇത്തിഹാദ് എയര്‍വെയ്സിന്‍റെ പരിശീലന വിമാനമായ എക്സ്ട്രാ EA 30 LE വിമാനമാണ് ആകാശത്ത് വച്ച് റിബണ്‍ മുറിച്ച് എക്സ്പോയ്ക്ക് തുടക്കമിട്ടത്.

എന്നാല്‍ ആദ്യരണ്ടു ദിവസങ്ങളിലും കനത്ത മഴയും കാറ്റും മൂലം പ്രദര്‍ശനം മുടങ്ങുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് സന്ദര്‍ശകരുടെ എണ്ണവും കുറഞ്ഞു. 55 രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂരിലധികം കന്പനികള്‍ എക്സ്പോയ്ക്കെത്തി. ചെറുവിമാനങ്ങള്‍ മുതല്‍ ജംബോ ജെറ്റുകള്‍ വരെ നൂറ്റന്പതോളം വിമാനങ്ങളും എക്സ്പോയിലുണ്ടായിരുന്നു. അബൂദബി വ്യോമ വാരാചരണത്തിന്‍െറ ഭാഗമായാണ് എയര്‍ എക്സ്പോ സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here