മലയാളി അൽഐനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം തിരൂർ പൂക്കയിൽ സ്വദേശി അൻവർ മേച്ചേരിയാണ് മരിച്ചത്. 42 വയസായിരുന്നു. മോഡേൺ ബേക്കറിയിൽ സെയില്‍സ്മാനായിരുന്നു. ഷെമീബയാണ് ഭാര്യ. മക്കൾ: മിൻഹ ഫാത്തിമ, മുഹമ്മദ് മിർ, മിഹ്ല ഫാത്തിമ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

LEAVE A REPLY

Please enter your comment!
Please enter your name here