ലോകത്ത് എല്ലാ പതിനൊന്ന് മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു. ഒരു വനിതയോ പെണ്‍കുട്ടിയോ, പങ്കാളിയാലോ അടുത്ത കുടുംബംഗത്താലോ കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥിതി വിവരങ്ങളെ ഉദ്ധരിച്ച് യു.എന്‍ സെക്രറി ജനറല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 15-49 നും ഇടയില്‍ പ്രായമുള്ള എല്ലാ 10 വനിതകളിലും ഒരാള്‍ ലൈംഗിക-മാനസ്സിക അതിക്രമങ്ങളുടെ ഇരയാണ്.

കോറോണാ വ്യാപനത്തിന് ശേഷം 4 ല്‍ 1 വനിതയും കുടുംബ പ്രശ്നങ്ങള്‍ നേരിടുന്നവരാണെന്നും യു.എന്‍ പറയുന്നു. ലോകത്തെ എല്ലാ രാജ്യങ്ങളും വനിതകളുടെ അവകാശങ്ങള്‍ക്കായുള്ള അവബോധം സ്യഷ്ടിക്കാന്‍ 50 ശതമാനം അധിക തുക മാറ്റി വയ്ക്കണമെന്നും യു.എന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here