അല്‍ഷിമേഴ്സ് സാധ്യത കണക്കിലെടുത്ത് തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി ഹോളിവുഡ് താരം ക്രിസ്റ്റഫര്‍ ഹെംസ്വര്‍ത്ത്. രോഗം ജനിതകപരമായി പിടിപെടാനുള്ള സാധ്യത കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ് ഹെംസ്വര്‍ത്ത് പറഞ്ഞു.

തോര്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടനാണ് ക്രിസ്.വിനോദത്തിനോ സഹാനുഭൂതിക്കോ വേണ്ടിയല്ല രോഗസാധ്യത വെളിപ്പെടുത്തിയതതെന്നും ആളുകളെ ബോധവത്കരിക്കുക മാത്രമാണ് ലക്ഷ്യമെന്നും ക്രിസ് വ്യക്തമാക്കി. ApoE4 ജീനുള്ളവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത മറ്റുള്ളവരില്‍ നിന്നും 10 ശതമാനം കൂടുതലാണ്. ഭാവിയില്‍ നിശ്ചയമായും രോഗം പിടിപെടുമെന്നല്ല എന്നാല്‍ സാധ്യത മറ്റുള്ളവരേക്കാള്‍ കൂടുതലാണെന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും താരം പറഞ്ഞു.

ഡിസ്നി സീരീസായ ലിമിറ്റ്ലെസിന് വേണ്ടി നടത്തിയ പരിശോധനയിലാണ് അല്‍ഷിമേഴ്സിന് കാരണമാകുന്ന ApoE4 എന്ന ജീനിന്റെ സാന്നിധ്യം ക്രിസിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. ഇടവേള ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാനാണ് ആഗ്രഹം. മുത്തച്ഛനും രോഗമുണ്ടായിരുന്നതിനാല്‍ പരിശോധനാഫലം ഞെട്ടലുണ്ടാക്കുന്നില്ലെന്നും ക്രിസ് ഹെംസ്വര്‍ത്ത് പറഞ്ഞു.

സമ്മര്‍ദം കുറയ്ക്കുക,ഫിറ്റ്നസ് നിലനിര്‍ത്തുക,ഉറക്കം നേരെയാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് ഇടവേള. അല്‍ഷിമേഴ്സിനെ പ്രതിരോധിക്കാനുള്ള വഴികള്‍ ഭാവിയില്‍ ആരോഗ്യപ്രദമായ ജീവിതശൈലിയിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here