ധാക്ക : ബംഗ്ളാദേശിലെ ഏറ്റവും വലിയ വാതകവിതരണ പൈപ്പ്ലൈന്‍ തകര്‍ക്കുമെന്ന് ഉള്‍ഫ തീവ്രവാദികളുടെ ഭീഷണി. സമാധാനചര്‍ച്ചയെ എതിര്‍ക്കുന്ന പരേഷ് ബറുവ വിഭാഗമാണ് ബിബിയാന പൈപ്പ്ലൈന്‍ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയത്. ബംഗ്ളാദേശിലെ വാതകവിതരണത്തിന്റെ 45 ശതമാനവും ഈ പൈപ്പ്ലൈന്‍ വഴിയാണ്. ഇന്ത്യന്‍ ഇന്റലിജന്‍സില്‍നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച് സമകാല്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബറുവയും ഉല്‍ഫ കമാന്‍ഡറും തമ്മിലുള്ള സംഭാഷണം ചോര്‍ത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പൈപ്പ്ലൈന്‍ തകര്‍ക്കാന്‍ ബറുവ ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here