ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റില്‍ (NYCT) കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷക്കാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം വിരമിച്ച തോമസ് (ജോയി) തറത്തട്ടേലിന്   സഹപ്രവര്‍ത്തകരും, കുടുംബാംഗങ്ങളുടേയും വകയായുള്ള യാത്രയയപ്പു യോഗം ഏപ്രില്‍ മാസം 3-ാം തീയതി ഞായറാഴ്ച വൈകിട്ട് വൈററ് പ്ലയിന്‍സിലുള്ള കോള്‍ അമി ആഡിറ്റോറിയത്തില്‍ വച്ച് വര്‍ണ്ണാഭമായ ചടങ്ങുകളോടെ നടന്നു.

ഞായറാഴ്ച വൈകിട്ട് 4.30 ന് തുടങ്ങിയ യാത്രയയപ്പു മീറ്റിംഗില്‍ സഹപ്രവര്‍ത്തകര്‍, ജോലിയില്‍ നിന്നും വിരമിച്ചവര്‍, കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഉള്‍പ്പെട്ട മഹനീയ സദസ്സില്‍ ഏതാണ്ട് 300 പേര്‍ സംബന്ധിച്ചിരുന്നു. ആന്‍മേരിയുടെ പ്രാര്‍ത്ഥനാഗാനത്തിനുശേഷം, റവ. ഇട്ടന്‍പിള്ള പ്രാരംഭ പ്രാര്‍ത്ഥന നടത്തിയതോടൊപ്പം, തോമസിന്‍റെ കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷത്തെ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും, സുഹൃദ്ബന്ധങ്ങളെ അനുസ്മരിക്കുകയും ചെയ്തു.
പിന്നീട് ആശംസാപ്രസംഗങ്ങള്‍ നടത്തിയ ജോസഫ് വാണിയപ്പള്ളി, പോള്‍ കറുകപ്പിള്ളി, ജോണ്‍ വര്‍ഗീസ്, ജോണ്‍ ജോര്‍ജ് എന്നിവര്‍ തോമസിനോടൊപ്പം കഴിഞ്ഞ കാലങ്ങളില്‍ ജോലിചെയ്ത നിറമുള്ള നിമിഷങ്ങളെ സദസ്സുമായി പങ്കുവയ്ക്കുകയും, സഹപ്രവര്‍ത്തകരുമായി നല്ല സ്നേഹബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഒരു വേറിട്ടൊരു വ്യക്തിത്വത്തിന്‍റെ ഉടമയാണ് തോമസ് തറത്തട്ടേലെന്നും, വളരെ ദീര്‍ഘകാലം ആയുസ്സ്, ആരോഗ്യത്തോടെ സന്തോഷപൂര്‍ണ്ണമായ ഒരു വിശ്രമജീവിതം നയിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

_DSC4674

കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് സജ്ഞയ് അഗസ്റ്റിന്‍, മെര്‍ലിന്‍ മാത്യു, ലിബിന്‍ മാത്യു എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.  ജോയി മാത്യു, സി.എസ് ചാക്കോ എന്നിവര്‍ 207 Overhaul Shop നെ പ്രതിനിധീകരിച്ചുകൊണ്ട് ആശംസകള്‍ നേര്‍ന്നു.

ഈ യാത്രയയപ്പു മീറ്റിംഗിലെ ആരംഭപ്രസംഗം നടത്തിയ ജോബി ജോര്‍ജ്, ബിപിന്‍ നൈനാന്‍ എന്നിവര്‍ തോമസ് തറത്തട്ടേലിനോടൊപ്പം ജോലി ചെയ്യുവാന്‍ ലഭിച്ച അവസരങ്ങള്‍ക്ക് നന്ദി പറഞ്ഞതോടൊപ്പം, ഒന്നിച്ചു ചിലവിട്ട മറക്കാനാവാത്ത അനേകം നല്ല മുഹൂര്‍ത്തങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് സദസ്സുമായി പങ്കുവച്ചു.

നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി നടന്ന ഈ യാത്രയയപ്പു ചടങ്ങില്‍ ആരണ്‍, സാംചാക്കോ, ജോബി ജോര്‍ജ്, ആല്‍ബേര്‍ട്ട് ദാനിയേല്‍, മെര്‍ലിന്‍ മാത്യു, സജി ചെറിയാന്‍, അനൂപ് മാത്യു, മനോജ് നടുപ്പറമ്പില്‍ എന്നിവരുടെ ഗാനങ്ങളും, നിവേദിത മറിയം, അലീന അഗസ്റ്റിന്‍, തുലെയ്ന്‍ അഗസ്റ്റിന്‍ എന്നിവരുടെ ഡാന്‍സും ചടങ്ങില്‍ കൂടുതല്‍ മിഴിവേകി.
ആഷ്ലി പ്രദര്‍ശിപ്പിച്ച സ്ലൈഡ് ഷോ, തോമസ് തറത്തട്ടേലിന്‍റെ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങളെ ഒപ്പിയെടുത്തപ്പോള്‍ സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും അത് വേറിട്ടൊരനുഭവമായി.  സജി ചെറിയാന്‍, സി.എസ്സ് ചാക്കോ എന്നിവര്‍ അവതരിപ്പിച്ച വൈവിദ്ധ്യമായ പ്രോഗ്രാമുകള്‍ ചടങ്ങില്‍ കൂടുതല്‍ മാറ്റുകൂട്ടി.

ഈ മനോഹര സന്ധ്യയിലേക്ക് കടന്നുവന്ന അതിഥികളേയും, കുടുംബാംഗങ്ങളേയും സാക്ഷി നിര്‍ത്തി കേക്കുമുറിച്ചതിനുശേഷം തോമസ് (ജോയി) തറത്തട്ടേല്‍ മറുപടി പ്രസംഗവും, നന്ദിപ്രകാശനവും നടത്തി.
കഴിഞ്ഞ മുപ്പത്തഞ്ചുവര്‍ഷക്കാലം ജോലി ചെയ്യുവാന്‍ ആയുസ്സും ആരോഗ്യവും നല്‍കി ഇത്രത്തോളം വഴിനടത്തിയ ദൈവത്തിന് നന്ദി കരേറ്റിയതോടൊപ്പം തന്നെ വളര്‍ത്തി വലുതാക്കി ഈ സ്ഥാനത്ത് എത്തിച്ച മാതാപിതാക്കളെ സ്മരിക്കുകയും ചെയ്തു.  തന്‍റെ ജീവിതത്തില്‍ താങ്ങും തണലുമായി എന്നും കൂടെ നില്‍ക്കുന്ന തന്‍റെ ജീവിത പങ്കാളിയും നല്ല സുഹൃത്തുമായ ജാന്‍സിയുടെ സ്നേഹത്തിനും, കരുതലിനും പ്രത്യേകം നന്ദി പറഞ്ഞതോടൊപ്പം, മക്കളില്‍ നിന്നും ലഭിക്കുന്ന സ്നേഹപരിലാളനങ്ങള്‍ക്കും അവരോടുള്ള പ്രത്യേക നന്ദിയും, സ്നേഹവും അറിയിച്ചു.

മുപ്പത്തഞ്ചു വര്‍ഷക്കാലം നതിക്കു സേവനമനുഷ്ഠിക്കാന്‍ അവസരവും, സാഹചര്യവും നല്‍കിയ എം.ടി.എ (MTA) തന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, ഇന്നത്തെ സന്ധ്യയിലേക്ക് കടന്നുവന്ന് ഈ  ചടങ്ങിനെ മനോഹരമാക്കിയ എല്ലാ വിശിഷ്ടാതിഥികള്‍ക്കും, തന്‍റെയും കുടുംബത്തിന്‍റേയും പേരിലുള്ള നന്ദിയും സ്നേഹവും കടപ്പാടും അറിയിച്ചു.

ഈ പ്രോഗ്രാമിന് രുചികരമായ ഭക്ഷണം ഒരുക്കിയ ഇന്ത്യ കഫേക്കും, അവരുടെ സ്റ്റാഫിനും പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
ജോബി ജോര്‍ജ്, ബിപിന്‍ നൈനാന്‍ എന്നിവര്‍ ഈ പ്രോഗ്രാമിന് നേതൃത്വം കൊടുത്തപ്പോള്‍ Mrs. ഇന്ദു ലൂക്കോസ് എം.ഡി യായി പ്രവര്‍ത്തിച്ചു.  രാത്രി 9.30 ന് സ്നേഹവിരുന്നോടെ മീറ്റിംഗ് അവസാനിച്ചു.

_DSC4479 _DSC4576

_DSC4718

_DSC4749

_DSC4764

DSC_4166

LEAVE A REPLY

Please enter your comment!
Please enter your name here