എണ്ണക്കപ്പലിന്റെ അടിഭാഗത്തുള്ള റെഡ്ഡറില്‍ മുറുകെപ്പിടിച്ച് കടലിലൂടെ 5000ല്‍ അധികം കിലോമീറ്ററുകള്‍ താണ്ടി മൂന്ന് നൈജീരിയന്‍ യുവാക്കള്‍. എണ്ണക്കപ്പലിന്റെ അടിഭാഗത്തിരുന്ന് ഇവര്‍ യാത്ര ചെയ്തത് 11 ദിവസങ്ങളാണ്. ജലോപരിതലത്തില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വിറയ്ക്കുന്ന ശരീരങ്ങളുമായി യാത്ര ചെയ്ത മൂവരേയും ഒടുവില്‍ 11ാം ദിവസം ഗ്രാന്‍ കാനേറിയയിലെ ലാസ് പാല്‍മാസില്‍ വച്ച് കണ്ടെത്തി രക്ഷപ്പെടുത്തി.

രക്ഷപ്പെടുത്തുമ്പോള്‍ മൂവര്‍ക്കും കഠിനമായ നിര്‍ജലീകരണവും ഹൈപ്പോതെര്‍മിയയും ബാധിച്ചിരുന്നു. കഴിഞ്ഞ മാസം 17ന് നൈജീരിയയിലെ ലാഗോസില്‍ നിന്നും പുറപ്പെട്ട എണ്ണക്കപ്പലിന്റെ അടിഭാഗത്താണ് നൈജീരിയയില്‍ നിന്നുള്ള മൂന്നുപേര്‍ കയറിപ്പറ്റിയത്. ആ ചെറിയ ഇടത്തില്‍ മൂന്നുപേരും 11 ദിവസത്തോളം കഴിച്ചുകൂട്ടി. ഇതാദ്യമായല്ല നൈജീരിയയില്‍ നിന്നും ഇത്തരം കപ്പലുകളില്‍ ആളുകള്‍ രഹസ്യമായി കയറാന്‍ ശ്രമിക്കുന്നത്.

2020ല്‍ ലാഗോസില്‍ നിന്നും ഒരു പതിനഞ്ചുവയസുകാരന്‍ ഇത്തരത്തില്‍ കപ്പലില്‍ യാത്ര ചെയ്തിരുന്നു. കടലില്‍ നിന്ന് ഉപ്പുവെള്ളം കുടിച്ചാണ് കുട്ടി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അത്യന്തം അപകടം പിടിച്ച ഈ യാത്രയില്‍ എല്ലാവര്‍ക്കും അതിജീവിക്കാന്‍ സാധിക്കണമെന്നില്ലെന്ന് മൈഗ്രേഷന്‍ അഡൈ്വസര്‍ ക്സെമ സന്‍ടാന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here